KSRTC യിൽ രാത്രിയിൽ യാത്രചെയ്യുന്നവർ ശ്രദ്ധിക്കുക
രാത്രിയിൽ പ്രത്യേകിച്ച് 11മണിക്ക് ശേഷം, നിങ്ങളുടെ ബസ്സ് സ്റ്റോപ്പ് എത്തുന്നതിന് മുൻപ് ബസ്സിലെ കണ്ടക്ടറോട് ബസ്സ് നിർത്താൻ ആവശ്യപെടുക പലപ്പോഴും നിങ്ങളുടെ സ്ഥലത്ത്KSRTC ക്ക് സ്റ്റോപ്പ് ഉണ്ടാവാറില്ല. നിർത്താൻ കഴിയില്ലെന്ന് പറഞ്ഞാൽ താഴ്മയോടുകൂടി അപേക്ഷിക്കുക.
ഒരിക്കലും ബസ്സിലെ ബല്ല് നിങ്ങൾ അടിക്കരുത്, അടിച്ചാൽ നിങ്ങളുടെ സ്റ്റോപ്പിൽ ബസ്സ് നിർത്തില്ല പകരം രണ്ട് സ്റ്റോപ്പ് കഴിഞ്ഞേ നിർത്തൂ.
ബെല്ലടിക്കാനാണ് കണ്ടക്ടറെ സർക്കാർ ശംബളം നല്കി ഇരുത്തിയിരിക്കുന്നത്.
ബസ്സ് നിർത്താത്തതിൽ ദേഷ്യപെടരുത് പിന്നെ തെറിവിളിയും ഭീഷണിയും ആയിരിക്കും.
നിങ്ങൾ സ്ഥിരമായി പോകാറുള്ള ബസ്സായിരിക്കാം നിങ്ങളുടെ സ്റ്റോപ്പിൽ ബസ്സ് മുൻപ് നിർത്താറുണ്ടായിരിക്കാം പക്ഷേ എന്നും അങ്ങിനെ ആവണമെന്നില്ല
ഇത് ഇന്നലെ അതായത് 21/12/2014 ന് KL 15 8206 എന്ന പഴനി-തൃശ്ശൂർ ബസ്സിൽ എനിക്ക് ഉണ്ടായ അനുഭവമാണ്.
പാതിരാത്രിയിൽ ഒന്നര കിലോമീറ്റർ അധികം വിജനമായ റോഡിലൂടെ നടന്ന് പോവേണ്ടിവന്നു എനിക്ക്.
സാധാരണ ചെയ്യാറുള്ള പോലെ സ്റ്റോപ്പ് എത്തിയപ്പോൾ ഞാൻ ബല്ല് അടിച്ചു. സ്റ്റോപ്പിൽ നിർത്താൻ ആവശ്യപെട്ടപ്പോൾ സ്റ്റോപ്പ് ഇല്ലെന്ന് പറഞ്ഞു. ദേഷ്യപെട്ടെപ്പോൾ തെറിവിളിച്ച് ഭീഷണിയും കിട്ടി. ഒരു താക്കീതും മേലിൽ ബല്ലടിക്കരുത് എന്നും.
ഇതേ ബസ്സിൽ അന്നുതന്നെ മറ്റൊരാളെയും അയാളുടെ സ്ഥലത്ത് നിർത്താതെ 2 കിലോമീറ്റർ കഴിഞ്ഞുള്ള സ്റ്റോപ്പിൽ ആണ് നിർത്തിയത് അയാൾ അപേക്ഷിച്ചിട്ടും നിർത്തിയില്ലായിരുന്നു.
KSRTC യിൽ രാത്രി യാത്ര ചെയ്യുന്നർക്ക് എൻറെ അനുഭവം ഉണ്ടാവാതിരിക്കട്ടെ!