മദ്രാസ് എന്ന തമിഴ് സിനിമ കണ്ടു. രഞ്ജിത് എന്നൊരു സംവിധായകൻ ആണ് ഈ സിനിമയുടെ കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. കാർത്തി യാണ് നടൻ. കാതറിൻ ട്രേസയാണ് നടി.
പതിവിന് വിപരീതമായി കോമഡിക്കു വേണ്ടി പ്രത്യേകമായി സീനുകളില്ല. സ്വപ്നങ്ങളിൽ വിദേശത്ത് പോയി ഡാൻസ് ചെയ്യുന്നില്ല. പതിവ് ഐറ്റം ഡാൻസില്ല.
ഇനി കാര്യത്തിലേക്ക് വരാം. കഥ രാഷ്ട്രീയവും രാഷ്ട്രീയ കൊലപാതകങ്ങളിലേക്കും വിരൽ ചൂണ്ടുന്നു. ഒരു ചുവരുമായി ബന്ധപ്പെട്ട കഥയാണ്. രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടി പരസ്പരം തമ്മിലടിക്കുന്ന രണ്ടു പാർട്ടികൾ. പക്ഷേ നേതാക്കന്മാർ തമ്മിൽ രഹസ്യ അജണ്ട.അവർക്ക് ആവശ്യമുളള യുവാക്കളെ രാഷ്ട്രീയ ത്തിലേക്ക് കൊണ്ടു വരുന്നു. അവരുടെ ലക്ഷങ്ങൾക്ക് വേണ്ടി യുവാക്കളെ കരുവാക്കി കൊലക്ക് കൊടുക്കുന്നു. അനുയായികൾ പരസ്പരം വെട്ടി മരിക്കുന്നു. ഒരാൾ മരിക്കുമ്പോൾ, മരിക്കാൻ പുതിയ ആൾക്കാർ വരുന്നു.
സിനിമ വിരൽ ചൂണ്ടുന്നത് യഥാർത്ഥ രാഷ്ട്രീയത്തിലേക്കാണോ?
No comments:
Post a Comment